ഫ്ലൈദുബായ് വിമാനത്തിലെ സുരക്ഷാ സംഭവം: പൈലറ്റായ ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരം

Security incident on Flydubai flight_ Indian pilot's health condition is satisfactory.

ഇന്നലെ ബുധനാഴ്ച സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ട ഫ്ലൈദുബായ് (flydubai) വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തിൽ വിമാനത്തിന്റെ പൈലറ്റായ സ്മിത് മച്ചാർ (Smit Machchhar) എന്ന ഇന്ത്യൻ പൗരന് പരിക്കേറ്റതായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന FZ 1073 വിമാനത്തിൽ യാത്രക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ (Tabuk Airport) അടിയന്തരമായി ഇറക്കിയത്.

വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണെന്ന് എംബസി അറിയിച്ചു.

പൈലറ്റിന്റെ ആരോഗ്യനില സൗദി അധികൃതരുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിയാദിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ 1073 വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെ തുടർന്നാണ് തബൂക്ക് എയർപോർട്ടിൽ വിമാനം ഇറക്കിയത്.

വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിക്കാൻ സൗദിയിലേക്ക് രണ്ട് പകരക്കാരൻ വിമാനങ്ങൾ (Replacement aircrafts) അയച്ചു.

സംഭവം നടന്ന സാഹചര്യം, കാരണം എന്നിവ കണ്ടെത്തുന്നതിനായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (GCAA) പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!