ദുബായിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച 408 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് പോലീസ്

Police in Dubai seized 408 scooters and bicycles for violating safety regulations.

ദുബായിലെ ഗോൾഡ് സൂക്ക് മേഖലയിൽ നടത്തിയ റോഡ് സുരക്ഷാ കാമ്പെയ്‌നിനിടെ നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നായിഫ് പോലീസ് സ്റ്റേഷനാണ് ഈ പരിശോധന നടത്തിയത്.

നായിഫ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ കാമ്പെയ്‌നിൽ 300 ഇലക്ട്രിക് സ്കൂട്ടറുകൾ, 50 ഇലക്ട്രിക് ബൈക്കുകൾ, 58 സാധാരണ സൈക്കിളുകൾ എന്നിവയാണ് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്തത്. നിയമലംഘകർക്കെതിരെ പോലീസ് നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.

അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങളെക്കുറിച്ചും നിർദ്ദിഷ്ട പാതകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റൈഡർമാരെ ബോവൽക്കരിക്കുന്ന പരിപാടികളും കാമ്പെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ചു. 932-ഓളം പേർ ഇതിന്റെ പ്രയോജനം നേടി. കൂടാതെ പ്രദേശത്തെ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.

നിശ്ചിത പാതകളിലൂടെ മാത്രം വാഹനം ഓടിക്കാനും ഹെൽമെറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കാനും നായിഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ (Brigadier Omar Mousa Ashour) ഓർമ്മിപ്പിച്ചു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിക്കുമെന്നും അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!