ഷാർജ ഇത്തിഹാദ് റെയിൽ സ്റ്റേഷന് സമീപമുള്ള റോഡ് ഭാഗികമായി തുറന്നു.

Sharjah partially reopens road near Etihad Rail station

ഷാർജ ഇത്തിഹാദ് റെയിൽ സ്റ്റേഷന് സമീപമുള്ള റോഡ് ഭാഗികമായി തുറന്നു.

ഇൻഡസ്ട്രിയൽ ഏരിയ 17-ൽ തുടങ്ങി യൂണിവേഴ്സിറ്റി ബ്രിഡ്ജ് വരെയുള്ള പാതയിൽ രണ്ട് വശങ്ങളിലേക്കും ഈ രണ്ടു വരികൾ (Lanes) വീതം ഗതാഗതത്തിനായി തുറന്നുകൊടുത്തു. മലീഹ റോഡിലേക്കുള്ള (Maliha Road) ഗതാഗത തിരിച്ചുവിടൽ തുടരും. നിർമ്മാണ മേഖലയ്ക്ക് ചുറ്റുമുള്ള ബിസിനസ് സ്ഥാപനങ്ങൾ, സേവനങ്ങൾ, മറ്റ് ലൊക്കേഷനുകൾ എന്നിവയിലേക്ക് എത്തുന്നതിനായി പകരം വഴികൾ സജ്ജീകരിച്ചിട്ടുണ്ട്. ‘

ചൊവ്വാഴ്ച (ഒക്ടോബർ 6) മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രമീകരണങ്ങൾ 2026 നവംബർ 29 വരെ നിലവിലുണ്ടാകും. പദ്ധതിയുടെ ലക്ഷ്യം: ഷാർജയിലെ എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് ഭാവിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനും, അനുബന്ധ റോഡ് ശൃംഖലയുടെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് റോഡ് നവീകരണം പുരോഗമിക്കുന്നത്.മുൻഘട്ട മാറ്റങ്ങൾ: ഇൻഡസ്ട്രിയൽ ഏരിയ 17 നും മലീഹ റോഡിനും ഇടയിൽ ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണം ഒക്ടോബർ 5-ഓടെ അവസാനിച്ചിരുന്നു. തുടർന്ന് പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇപ്പോഴത്തെ മാറ്റങ്ങൾ നടപ്പിലാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!