ദുബായ് പാർക്‌സ് ആൻഡ് റിസോർട്ടിൽ പുതിയ വാട്ടർപാർക്ക് ഉടൻ തുറക്കുന്നു

A new water park is opening soon at Dubai Parks and Resorts.

ദുബായിലേക്ക് ആകർഷകമായ പുതിയൊരു വിനോദ കേന്ദ്രം കൂടി ഉടൻ എത്തുന്നു. പ്രമുഖ വിനോദ കമ്പനിയായ ‘ദുബായ് ഹോൾഡിംഗ് എന്റർടെയിൻമെന്റിന്റെ’ (DHE) സി.ഇ.ഒ ഫെർണാണ്ടോ എയിറോവയാണ് (Fernando Eiroa) ദുബായിൽ നടന്ന ‘റൈസ്’ ഉച്ചകോടിയിൽ പുതിയ വാട്ടർപാർക്ക് വരുന്ന വിവരം വെളിപ്പെടുത്തിയത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം നൽകുന്ന രീതിയിലാണ് പുതിയ വാട്ടർപാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്സിന്റെ (Dubai Parks and Resorts) ഭാഗമായാണ് ഈ പുത്തൻ തീം പാർക്ക് പ്രവർത്തനം ആരംഭിക്കുക.

ദുബായ് ഇതിനകം തന്നെ ലോകോത്തര ഹോട്ടലുകൾക്കും മികച്ച അനുഭവങ്ങൾക്കും പേരുകേട്ട ഇടമാണെന്നും, നിലവിൽ ഇതൊരു ആഗോള വിനോദ കേന്ദ്രമായി (Entertainment Destination) മാറിയിരിക്കുകയാണെന്നും ഫെർണാണ്ടോ അഭിപ്രായപ്പെട്ടു. ദുബായിലെ ടൂറിസം മേഖലയുടെ വിജയത്തിൽ ഇത്തരം വിനോദ കേന്ദ്രങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!