ദുബായിലെ മർഗാം (Margham) പ്രദേശത്ത് ഇന്ന് ഞായറാഴ്ച ഉച്ചയോടെ ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്തു. കൂടാതെ കിഴക്കൻ മേഖലയായ ഖോർഫക്കാൻ റോഡ്, ഷുകയ്ക്ക് കിഴക്കുള്ള അൽ അജിലി (Al Ajili) എന്നിവിടങ്ങളിലും മഴ ലഭിച്ചതായി ‘Storm_centre’ എക്സ് പേജിലൂടെ അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ മലയോരങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് (Flash floods) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. മഴയുള്ള സമയത്ത് ജാഗ്രത പാലിക്കാനും വെള്ളച്ചാട്ടങ്ങളും വെള്ളക്കെട്ടുകളും രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ NCM മഞ്ഞ, ഓറഞ്ച് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.






