ഷാർജയിലെ അൽ യർമൂക്ക് (Al Yarmook) പ്രദേശത്ത് പുതിയ റോഡുകളും പെയ്ഡ് പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള വലിയ നവീകരണ പദ്ധതി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിജയകരമായി പൂർത്തിയായി. ഷാർജ ഭരണാധികാരി സുപ്രീം കൗൺസിൽ അംഗവുമായ ശെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്. നിശ്ചയിച്ച ഒരു വർഷാവധിക്ക് മുൻപ്, ഏഴര മാസം കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
185,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പിലാക്കിയ പദ്ധതിയിലൂടെ പ്രദേശത്തെ റോഡുകളും നടപ്പാതകളും പൂർണ്ണമായും നവീകരിച്ചു.






