വൈറൽ ‘ദുബായ് ചോക്ലേറ്റ്’ നിർമ്മാതാക്കളായ ഫിക്സ് ഡിസേർട്ടിന് ‘ദുബായ്-ഇറ്റ്’ അവാർഡ്

'Dubai-it' Award for Fix Dessert, Makers of the Viral 'Dubai Chocolate'

ലോകമെമ്പാടും തരംഗം സൃഷ്ടിച്ച വൈറൽ ‘ദുബായ് ചോക്ലേറ്റ്’ ബ്രാന്റായ ‘ഫിക്സ് ഡിസേർട്ട്’ (Fix Dessert), ബിസിനസ്സ് വിഭാഗത്തിലുള്ള ദുബായ്-ഇറ്റ് അവാർഡ് കരസ്ഥമാക്കി. ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഒക്ടോബർ 24 ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ദുബായ്-സ്റ്റൈൽ ചോക്ലേറ്റുകളുടെ വിൽപ്പന ഒരു വർഷത്തിനുള്ളിൽ 1,234 ശതമാനം വർധിച്ചതായും, ഇന്ന് ഈ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിലും നൂറിലധികം വിമാനത്താവളങ്ങളിലും ലഭ്യമാണെന്നും ശെയ്ഖ് ഹംദാൻ വ്യക്തമാക്കി.

സാറ ഹമൂദ, യെസൻ അലാനി എന്നിവർ ചേർന്ന് ദുബായിൽ ഒരു ഹോം-ബേസ്ഡ് ബിസിനസ്സ് ആയി ആരംഭിച്ച സംരംഭമാണ് ഇന്ന് ലോകോത്തര വിജയത്തിലേക്ക് വളർന്നത്.

ലളിതമായ ഒരു സംരംഭത്തെ ആഗോള വിജയമാക്കി മാറ്റുന്ന ‘ദുബായ്-ഇറ്റ്’ സംസ്കാരത്തെ അംഗീകരിക്കുന്നതിനായി കഴിഞ്ഞ ജൂൺ 24-നാണ് ശെയ്ഖ് ഹംദാൻ ഈ വാർഷിക അവാർഡ് പ്രഖ്യാപിച്ചത്. ഫിക്സ് ഡിസേർട്ട് ടീമിനെ ശെയ്ഖ് ഹംദാൻ അഭിനന്ദിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!