യുഎഇയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന നാല് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ ഈ കേന്ദ്രങ്ങളിൽ അപേക്ഷ നൽകി പാസ്‌പോർട്ട് കൈപ്പറ്റാൻ ബാക്കിയുള്ളവർ പുതിയ വിതരണ കേന്ദ്രങ്ങളിൽ എത്തോണമെന്ന് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സേവനദാതാക്കളായ ‘അൽഹിന്ദ്’ (Alhind) അറിയിച്ചു.
-
പൂർണ്ണമായി അടച്ച കേന്ദ്രങ്ങൾ: ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP), ഷാർജ അൽ മജാസ്, അബുദാബി മുസഫ, അൽ റീം ഐലൻഡ് എന്നിവയാണ് പ്രവർത്തനം അവസാനിപ്പിച്ച നാല് കേന്ദ്രങ്ങൾ.
-
പുതിയ വിതരണ കേന്ദ്രങ്ങൾ (ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ):
-
ദുബായ് (DIP), ഷാർജ (അൽ മജാസ്): ഈ കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് വിതരണം ബാക്കിയുള്ളവർ ബർ ദുബായിലെ യു.ഡബ്ല്യു മാളിലേക്ക് (UW Mall, Bur Dubai) എത്തോണം.
-
അബുദാബി (മുസഫ, അൽ റീം): ഈ കേന്ദ്രങ്ങളിൽ നിന്നുള്ള പാസ്‌പോർട്ടുകൾ അബുദാബി അൽ ദാന സെന്ററിൽ (Al Danah Centre) നിന്ന് കൈപ്പറ്റേണ്ടതാണ്.
-
-
ശ്രദ്ധിക്കേണ്ട കാര്യം: നേരിട്ട് പാസ്‌പോർട്ട് കൈപ്പറ്റാൻ (In-person collection) അപേക്ഷ നൽകിയവർ മാത്രമാണ് ഈ കേന്ദ്രങ്ങളിൽ എത്തേണ്ടത്. കൊറിയർ വഴി വിതരണം തിരഞ്ഞെടുത്തിട്ടുള്ളവർക്ക് മുൻ നിശ്ചയിച്ച പ്രകാരം പാസ്‌പോർട്ടുകൾ ലഭിക്കും.
-
മറ്റ് കേന്ദ്രങ്ങൾ: പുതിയ മാറ്റങ്ങൾ നിലവിൽ വന്നുവെങ്കിലും യു.എ.ഇയിലുടനീളമുള്ള മറ്റ് 12 കേന്ദ്രങ്ങൾ വഴി പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (Attestation) സേവനങ്ങൾ തടസ്സമില്ലാതെ തുടരും. പുതിയ കോൺട്രാക്ട് ടെൻഡർ പ്രക്രിയ പൂർത്തിയാകുന്നത് വരെ അൽഹിന്ദ് തന്നെയായിരിക്കും സേവനങ്ങൾ ഏകോപിപ്പിക്കുന്നത്






