ഫ്ലാഗ് ഡേ : നവംബർ 3 ന് യു.എ.ഇ ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed calls upon public to raise the flag on November 3

2026 നവംബർ 3-ന് രാജ്യമൊട്ടാകെ യു.എ.ഇ ഫ്ലാഗ് ഡേ (UAE Flag Day) ആഘോഷിക്കാൻ ഭരണാധികാരികളും പൊതുജനങ്ങളും തയ്യാറെടുക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ രണ്ടാമത് പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അധികാരമേറ്റതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും നവംബർ 3-ന് ഫ്ലാഗ് ഡേ ആഘോഷിക്കുന്നത്. 2012 ഡിസംബർ 11-നാണ് ഷെയ്ഖ് മുഹമ്മദ് ഈ ദിനം ഔദ്യോഗിക ആഘോഷമായി പ്രഖ്യാപിച്ചത്. 2013-ലായിരുന്നു ആദ്യ ആഘോഷം.

നവംബർ 3 ചൊവ്വാഴ്ച രാവിലെ, രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും സ്കൂളുകളും സർവ്വകലാശാലകളും വീടുകളും പൗരന്മാരും താമസക്കാരും ഒന്നടങ്കം രാവിലെ ദേശീയ പതാക വാനോളം ഉയർത്തണമെന്ന് ദുബായ് ഭരണാധികാരി ചൊവ്വാഴ്ച നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഐക്യത്തിന്റെയും രാജ്യത്തോടുള്ള കൂറിന്റെയും പ്രതീകമായാണ് ഈ ദിനം ആചരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി, ഫ്ലാഗ് ഡേയോടെയാണ് യു.എ.ഇയുടെ ‘നാഷണൽ മന്ത്’ (National Month) ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നവംബർ 3 മുതൽ ഡിസംബർ 2-ലെ ഈദ് അൽ ഇതിഹാദ് (Eid Al Etihad – യു.എ.ഇ ദേശീയ ദിനം) വരെ ഒരു മാസം നീളുന്ന ആഘോഷപരിപാടികളാണ് രാജ്യത്തുടനീളം നടക്കുക.

ഫ്ലാഗ് ഡേയോടനുബന്ധിച്ച് യു.എ.ഇയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ, ബീച്ചുകൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ആയിരക്കണക്കിന് ദേശീയ പതാകകളാൽ അലങ്കരിക്കപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!