സൗദിക്ക് നേരെയുണ്ടായ ഹൂതി ആ ക്ര മണശ്രമത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

Houthi attack on Saudi Arabia: UAE issues strong condemnation

സൗദി അറേബ്യയിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ആക്രമണശ്രമങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണ് ഈ നീക്കമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തി.

റിയാദ് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിലേക്ക് വന്ന ക്രൂയിസ് മിസൈലുകളും സൗദി സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചിരുന്നു

ഇന്നലെ ഞായറാഴ്ച റിയാദിലെ അരാംകോ കെട്ടിടത്തിന് സമീപം മിസൈൽ ചീളുകൾ വീണ് നിസ്സാര കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

സൗദി സിവിൽ ഡിഫൻസ് തെക്കൻ മേഖലകളിൽ നൽകിയിരുന്ന മുൻകരുതൽ മുന്നറിയിപ്പ് ഭീഷണി ഒഴിഞ്ഞതിനെ തുടർന്ന് പിന്നീട് പിൻവലിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!