ഗാസയിൽ കനത്ത മഴയും ശൈത്യവും: 50,000 ആളുകൾക്ക് താൽക്കാലിക അഭയമൊരുക്കാൻ ദുബായ് ഭരണാധികാരിയുടെ നിർദ്ദേശം

Heavy rain and cold in Gaza: Dubai ruler directs provision of temporary shelter for 50,000 people

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ഗാസയിൽ ദുരിതമനുഭവിക്കുന്ന 50,000 ആളുകൾക്ക് താൽക്കാലിക അഭയം നൽകുന്നതിനായി ടെന്റുകൾ എത്തിച്ചുനൽകും. കനത്ത ശൈത്യത്തിൽ നിന്നും മഴക്കെടുതിയിൽ നിന്നും ദുരന്തബാധിതരെ സംരക്ഷിക്കുന്നതിനാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്’ (MBRGI) വഴിയാണ് 50,000 ടെന്റുകൾ എത്തിക്കുന്നത്. കനത്ത ശൈത്യകാലത്ത് വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലം ബുദ്ധിമുട്ടുന്ന അര ലക്ഷത്തോളം ആളുകൾക്ക് ഇത് താൽക്കാലിക തണലാകും.

യു.എ.ഇ തുടർച്ചയായി നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ (Operation Chivalrous Knight 3) ദുരിതാശ്വാസ ദൗത്യവുമായി സഹകരിച്ചാണ് ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഈ ടെന്റുകൾ വിതരണം ചെയ്യുന്നത്.

ശൈത്യകാലത്തെ കനത്ത മഴയിൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ 70,000-ത്തിലധികം ടെന്റുകൾ മുങ്ങുകയും പതിനായിരക്കണക്കിന് ആളുകളുടെ പുതപ്പുകളും കിടക്കകളും നശിക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

മഴയിലും തണുപ്പിലും ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഹൃദയഭേദകമാണെന്നും ഫലസ്തീൻ ജനതയ്ക്കുള്ള യു.എ.ഇയുടെ മാനുഷിക പിന്തുണയും സഹായങ്ങളും തുടരുമെന്നും യു.എ.ഇ പ്രസിഡൻഷ്യൽ അഡ്വൈസർ അൻവർ ഗർഗാഷ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!