എണ്ണച്ചോർച്ച ശുചീകരണം പൂർത്തിയായി; ഷാർജയിലെ ബീച്ചുകൾ വീണ്ടും തുറന്നു

Oil spill cleanup completed; beaches in Sharjah reopened.

എണ്ണച്ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെ ബീച്ചുകൾ വീണ്ടും തുറന്നു. കടലിലെ എണ്ണ മലിനീകരണം പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായി ഷാർജ അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

മറൈൻ ടാങ്കറിൽ നിന്നുള്ള എണ്ണച്ചോർച്ചയെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകളാണ് വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തത്. കടലിലെ എണ്ണ മലിനീകരണം പൂർണ്ണമായും തടയാനും തീരത്തുണ്ടായ ആഘാതങ്ങൾ പരിഹരിക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

ശുചീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ സന്ദർശകർക്ക് ബീച്ചുകളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!