ഷാർജാ പുസ്തകമേളയിൽ ഡോ. സുധീർ കുമാർ കാഞ്ഞാവെളിയുടെ ‘അപർണ്ണയും ഒരമ്മ’ പ്രകാശനം ചെയ്തു

Dr. Sudheer Kumar Kanjaveli’s ‘Aparnayum Oramma’ was released at the Sharjah Book Fair.

ഷാർജ: ഡോ. സുധീർ കുമാർ കാഞ്ഞാവെളി രചിച്ച ‘അപർണ്ണയും ഒരമ്മ’ എന്ന പുസ്തകം 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നവംബർ 12-ന് ഉച്ചയ്ക്ക് 3.30-ന് ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിലായിരുന്നു പ്രകാശനച്ചടങ്ങ്.

Ain Gold Wallet CEO അഡ്വ. സിയാ നൂറുദ്ദീൻ, എഴുത്തുകാരി ഗീതാ കുമാരിക്ക് പുസ്തകത്തിന്റെ ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിച്ചു. ദുബായ് വാർത്തയിലെ റിപ്പോർട്ടർ ശ്രീജിഷ് പുസ്തകപരിചയം നടത്തി.

M.A. സുഹൈൽ അവതാരകനായ ചടങ്ങിൽ ഷീലാ പോൾ, ഹണി, ലിപി അക്ബർ, വിഷ്ണുപ്രിയ തുടങ്ങി യുഎഇയിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, മാധ്യമ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

സാഹിത്യസ്നേഹികളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് പുസ്തകത്തിന്റെ പ്രകാശനത്തെ അവിസ്മരണീയമായൊരു സാഹിത്യസംഗമമാക്കി മാറ്റി. ലിപി പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!