ഒരു ടേമിൽ 10% അവധിയെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം; സ്കൂളുകൾക്ക് ദുബായ് KHDA യുടെ കർശന നിർദ്ദേശം

Schools must report details of students who take 10% leave during a term; strict directive from Dubai's KHDA.

മതിയായ കാരണമില്ലാതെ തുടർച്ചയായി അഞ്ച് ദിവസം ക്ലാസിൽ ഹാജരാകാതിരിക്കുകയോ, ഒരു ടേമിലെ ആകെ പ്രവൃത്തി ദിവസങ്ങളുടെ 10 ശതമാനം കാരണമില്ലാതെ അവധിയെടുക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിവരം ദുബായിലെ സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ അതോറിറ്റിയെ (KHDA) നിർബന്ധമായും അറിയിക്കണമെന്ന് പുതിയ ഉത്തരവ്.

വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) പുറത്തിറക്കിയ പുതിയ ‘സേഫ്ഗാർഡിംഗ് ആൻഡ് ലേണർ പ്രൊട്ടക്ഷൻ’ നയരേഖയിലാണ് (Policy Framework) ഈ കർശന നിർദ്ദേശമുള്ളത്.

  • റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യങ്ങൾ: മതിയായ കാരണമില്ലാതെ തുടർച്ചയായി അഞ്ച് ദിവസം സ്കൂളിൽ വരാതിരിക്കുക, അല്ലെങ്കിൽ ഒരു ടേമിലെ ആകെ സ്കൂൾ ദിവസങ്ങളുടെ 10 ശതമാനം (ഇടവിട്ട ദിവസങ്ങളിലാണെങ്കിൽ പോലും) അവധിയെടുക്കുക എന്നീ രണ്ട് പരിധികളിൽ ഏതെങ്കിലുമൊന്ന് എത്തുമ്പോൾ സ്കൂളുകൾ ഇക്കാര്യം അതോറിറ്റിയെ അറിയിക്കണം.

  • അടിയന്തര ഇടപെടൽ: മേൽപ്പറഞ്ഞ അവധി പരിധി എത്തിയില്ലെങ്കിൽ പോലും, ഒരു വിദ്യാർത്ഥിയുടെ അസാന്നിധ്യം അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെങ്കിൽ സ്കൂളുകൾ ഉടനടി നടപടിയെടുക്കണമെന്ന് KHDA വ്യക്തമാക്കി.

  • സ്കൂളുകളുടെ ഉത്തരവാദിത്തം: വിദ്യാർത്ഥികളുടെ പ്രായത്തിനും പഠനരീതിക്കും അനുസൃതമായി കൃത്യമായ ഹാജർ നയം (Attendance policy) എഴുതി തയ്യാറാക്കണം. ഹാജർ രേഖകൾ കൃത്യമായി സൂക്ഷിക്കുകയും, ആവർത്തിച്ചുള്ളതോ കാരണമില്ലാത്തതോ ആയ അവധികൾ പരിശോധിച്ച് വിദ്യാർത്ഥിക്ക് സംരക്ഷണമോ അധിക പിന്തുണയോ ആവശ്യമുണ്ടോ എന്ന് കണ്ടെത്തുകയും വേണം.

  • സുരക്ഷാ വിഭാഗത്തിന് വിവരം നൽകണം: ഹാജരിലെ കുറവ് വിദ്യാർത്ഥി അപകടത്തിലാണെന്ന സൂചന നൽകുന്നുണ്ടെങ്കിൽ, ജീവനക്കാർ ഉടൻ തന്നെ സ്ഥാപനത്തിലെ ‘സേഫ്ഗാർഡിംഗ് ലീഡിനെ’ (Designated safeguarding lead) വിവരമറിയിക്കണം. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള (Vulnerable) വിദ്യാർത്ഥികൾക്ക് നേരത്തെ തന്നെ ഇടപെടുന്നതിനായി കുറഞ്ഞ അവധി പരിധി നിശ്ചയിക്കാനും സ്കൂളുകൾക്ക് അനുമതിയുണ്ട്.

  • രക്ഷിതാക്കളുമായി ബന്ധപ്പെടണം: 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളുടെ ഹാജർ സംബന്ധിച്ച ആശങ്കകൾ രക്ഷിതാക്കളുമായോ (Parents/Guardians) പരിചാരകരുമായോ സ്കൂൾ അധികൃതർ നേരിട്ട് പിന്തുടർന്ന് പരിശോധിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!