ഫോട്ടോ കടപ്പാട്: ട്വിറ്റർ HHShkMohd
രാഷ്ട്രസേവനത്തിന്റെ അമ്പതാം വർഷത്തിലേക്ക് കടക്കുന്ന ദുബായ് ഭരണാധികാരിയും യു എ ഇ പ്രധാനമന്ത്രിയും വൈസ്‌പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ സേവനോന്മുഖമായ അമ്പതാം വാർഷികം കേക്ക് ഒരുക്കി ആഘോഷമാക്കി ദുബായ് കാബിനറ്റ് അംഗങ്ങൾ . ഇന്നലെ നടന്ന കാബിനറ്റ് യോഗത്തിനൊടുവിൽ ആണ് സംഭവം.
“2019 ൽ എന്റെ രാജ്യത്തിലും എന്റെ ജനങ്ങളിലും എന്റെ ടീമിലും എനിക്ക് ശുഭാപ്തിവിശ്വാസം ഉണ്ട്” എന്ന കുറിപ്പോടെ ഹിസ് ഹൈനസ് തന്നെയാണ് ട്വിറ്റർ വഴി കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചത്.
ഇന്നലെ ചേർന്ന കാബിനറ്റ് യോഗം 2018 ഇത് രാജ്യം നേടിയ വളർച്ച പരിശോധിക്കുകയും യു എ ഇ വിഷൻ 2021 ന്റെയും യു എ ഇ സ്ട്രാറ്റജി 2071 ന്റെയും ഭാഗമായി ഈ വര്ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
متفائل بوطني .. متفائل بشعبي .. متفائل بفريق عملي في ٢٠١٩ .. pic.twitter.com/P9TwlN7m4I
— HH Sheikh Mohammed (@HHShkMohd) January 8, 2019