‘ദി ഡബാംഗ് ടൂർ റീലോഡഡ്’ എന്ന പേരിൽ ബോളിവുഡ് താരനിശ ദുബായ് സൗത്ത് ഫെസ്റ്റിവൽ ബേയിൽ മാർച്ച് 15ന് നടക്കും. ബോളിവുഡ് സൂപ്പർ താരങ്ങളായ സൽമാൻ ഖാൻ , കത്രീന കൈഫ്, പ്രഭുദേവ, സോനാക്ഷി സിൻഹ, ജാക്വലിൻ ഫെർണാണ്ടസ്, ഡയ്സി ഷാ, ഗുരു രന്ധാവ, മനീഷ് പോൾ തുടങ്ങിയ താരങ്ങൾ പരിപാടിയിൽ അണി നിരക്കും. പരിപാടിയുടെ സംവിധാനവും സ്ക്രിപ്പ്റ്റും സൊഹൈൽ ഖാൻ എന്റർടെയ്ൻമെൻറ് & ജെ.എ ഇവന്റ്സാണ്. കൂടാതെ പരിപാടിയുടെ നടത്തിപ്പും മാർക്കറ്റിംഗും ഓർബിറ്റ് ഇവൻറ്സാണ്. ട്രാവൽ പാർട്ട്ണറായി ഹയാത്ത് വെക്കേഷനും ടിക്കറ്റിംഗ് പാർട്ട്ണറായി പ്ലാറ്റിനം ലിസ്റ്റുമാണ് ഡബാംഗിനായുള്ളത്.
പരിപാടിയോടനുബന്ധിച്ച് 6 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സൽമാൻ ഖാന്റെ കൂടെ ഡാൻസ് ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. 15 വയസ്സിനു മുകളിലുള്ളവർക്ക് സീനിയർ കാറ്റഗറിയിലാണ് അവസരം. പരിപാടിയിലേക്കുള്ള ജൂറി സെലക്ഷൻ ഫെബ്രുവരി 22 മുതൽ ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ നടക്കും. ദുബായ് ഖലീജ് ടൈംസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബോളിവുഡ് നടൻ സൊഹൈൽ ഖാൻ, ഖലീജ് ടൈംസ് മേധാവി സുഹൈൽ അബ്ദുല്ലത്തീഫ് ഗൽദാരി, ആദിൽ ജഗ്മാഗിയ, അസ്ഹർ ഖാസ്മി, ജോർദി പട്ടേൽ, പ്രാഗ്ന വയ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് www.orbiteventsuae.com സന്ദർശിക്കുകയോ 0569936234 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.