അബുദാബിയിൽ ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് 2026 ജൂൺ 15 ന് ടോളുകളും, പാർക്കിംഗും സൗജന്യമായിരിക്കുമെന്ന് ക്യു മൊബിലിറ്റി പ്രഖ്യാപിച്ചു
സാസ് അൽ നഖ്ൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത്ത് ഗേറ്റുകളിലെ (Sas Al Nakhl, Al Maqta, Rabdan and Al Saadiyat gates ) ഡാർബ് ടോൾ നിരക്കുകൾ തിങ്കളാഴ്ച മുഴുവൻ അവധി ദിനത്തിൽ നിർത്തിവയ്ക്കുമെന്ന് കമ്പനി അറിയിച്ചു. പതിവ് ഷെഡ്യൂൾ അനുസരിച്ച് ജൂൺ 16 ചൊവ്വാഴ്ച ടോൾ ഫീസ് പുനരാരംഭിക്കും.
എന്നിരുന്നാലും, അൽ ഖുറമിലെയും, ഗന്തൂത്ത് ഗേറ്റുകളിലെയും ടോൾ നിരക്കുകൾ സാധാരണപോലെ 24 മണിക്കൂറും പ്രവർത്തിക്കും, ഓരോ ക്രോസിംഗിനും വാഹനമോടിക്കുന്നവരിൽ നിന്ന് AED4 ഈടാക്കും.
ജൂൺ 15 തിങ്കളാഴ്ച അബുദാബിയിലുടനീളമുള്ള പൊതു പാർക്കിംഗ് സ്ഥലങ്ങൾ സൗജന്യമായിരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. എമിറേറ്റിലെ എല്ലാ സ്റ്റാൻഡേർഡ് പബ്ലിക് പാർക്കിംഗ് സ്ഥലങ്ങൾക്കും ഈ ഇളവ് ബാധകമാണ്, അതേസമയം ബഹുനില പൊതു പാർക്കിംഗ് കെട്ടിടങ്ങളിലെ ഫീസ് അവധിക്കാലം മുഴുവൻ പതിവുപോലെ തുടരും.





