എം.ജി.സി.എഫ് പ്രവാസരാവ് 2019 നാളെ വൈകുന്നേരം ഷാർജയിൽ നടക്കും. പ്രമുഖ സിനിമാ താരം മനോജ് കെ ജയൻ, മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ കണ്ണൂർ ശരീഫ്, രഹന, ഹർഷ ചന്ദ്രൻ തുടങ്ങി കലാ സംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിലാണ് പരിപാടി നടക്കുന്നത്.