കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നൽകിയ ഇരട്ടി മധുരത്തിന്റെ ദിനം ഇൻക്കാസ് ആഘോഷിച്ചു

ഷാർജ:ദീർഘ നാളിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തേകാൻ പ്രിയങ്കാ ഗാന്ധി എ ഐ സി സി ജനറൽ സെക്രട്ടറി ആയി സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവും, പ്രിയ നേതാവ് എ ഐ സി സി ജനറൽ സെക്രട്ടറിയും കോർ കമ്മറ്റി അംഗവുമായ ശ്രീ. കെ സി വേണുഗോപാൽ എം പി ക്ക് നിർണ്ണായകമായ സംഘടനാ ചുമതല കൂടി ലഭിച്ചിരിക്കുന്നു. ഈ സന്തോഷം ഇൻക്കാസ് യു.എ.ഇ. കമ്മിറ്റി ആഘോഷിച്ചു. ഐ.എ.എസിൽ നടന്ന ചടങ്ങ് കേക്ക് മുറിച്ചു കൊണ്ട് ഇൻക്കാസ് യു.എ.ഇ.പ്രസിഡണ്ട് മഹാദേവൻ നിർവ്വഹിച്ചു.ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, യു.എ.ഇ.കമ്മിറ്റി ഭാരവാഹികളായ ടി.എ.രവീന്ദ്രൻ, അബ്ദുൽ മനാഫ്, ടി.പി.അശറഫ് ,ചന്ദ്ര പ്രകാശ് ഇടമന, ഷാർജ യൂനിറ്റ് പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ജനറൽ സിക്രട്ടറി നാരായണൻ നായർ, ട്രഷറർ മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!