ഷാർജ

ഷാർജ എൻ ആർ ഐ ഫോറം വനിതാ വിംഗ്   സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടി മികച്ച സംഘാടനം കൊണ്ടും വിഭഗ്ദരായ ഡോക്ടർമാരുടെ ക്ലാസ്സുകൾക്കൊണ്ടും ശ്രദ്ദേയമായി .

ഷാർജ; ഷാർജ എൻ ആർ ഐ ഫോറം വനിതാ വിംഗ്   സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടി മികച്ച സംഘാടനം കൊണ്ടും വിഭഗ്ദരായ ഡോക്ടർമാരുടെ ക്ലാസ്സുകൾക്കൊണ്ടും ശ്രദ്ദേയമായി . ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ  നടത്തിയ പരിപാടിയിൽ  വനിതാ വിഭം പ്രസിഡണ്ട്  സൈബു റിയാസ് അദ്ധ്യക്ഷം വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൺ ഉൽഘാടനം ചെയ്തു.

ശാരീരിക അസുഖങ്ങളും മാനസിക പിരിമുറുക്കവും എന്ന വിഷയത്തിൽ പ്രമുഖ പൾമണോളജിസ്റ്റും ഫിസിഷ്യനുമായ രോ ഡോ. ഹാരിസ് പ്രഭാഷണം നടത്തി. രോഗമില്ലാത്ത അവസ്ത സൃഷ്ടിക്കാനാണ് വ്യായാമ മെന്നും മറിച്ച്  തടി കുറക്കാനാണ് എന്ന ധാരണയാണ് നമ്മിൽ പലർക്കും ഉള്ള തെന്നും  ഡോ. ഹാരിസ് പറഞ്ഞു.,  ശരിയായ ഉറക്കം  ആരോഗ്യമുള്ള ശരീര ത്തിന്  അനിവാര്യമാണെന്നും ഹാരിസ് വ്യക്തമാക്കി . യുവാക്കളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ നാം ജാഗ്രത  പാലിക്കണമെന്നും അദ്ദേഹം ഉണർത്തി.
നട്ടെല്ലിലെ ഡിസ്ക്  തെറ്റുന്നതും  അതിനോടനുബന്ധിച്ചുള്ള ശരീരിക പ്രശ്നങ്ങളും ഇന്ന് സാധാരണമായിരിക്കയാണെന്ന്  പ്രമുഖ ന്യൂറോ സർജൻ ഡോ. ബോബി ജോർജ് പറഞ്ഞു. നടു വേദന കാരണങ്ങളും പ്രതിവിധിയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അനിയന്ത്രിതമായ
ബോഡി വെയ്റ്റാണ്  നടുവേദനയ്ക്ക് പ്രധാന  കാരണം  . നമ്മുടെ ഇരുത്തവും കിടത്തവുമൊക്കെ തെറ്റായ രീതിയിലാണെന്ന് അദ്ദേഹം ഉദാഹരണ  സഹ തം വിവരിച്ചു. ദിനചര്യയിൽ മാറ്റം വരുത്തിയും ഡിസ്ക്കിനെ ബലപ്പെടുത്തുന്ന ചെറിയ വ്യായാമങ്ങൾ ചെയ്തും പരിഹരിക്കാവുന്നതാണ് നട്ടെല്ലിലെ പ്രശ്നങ്ങളെന്നും  ഡോ ബോബി പറഞ്ഞു .

തുടർന്നു സംസാരിച്ച പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ഷാജി ജോർജ്ജ് കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസാരിച്ചത് .ശിക്ഷണ വും ഒപ്പം സ്നേഹവും  ഒരുമിച്ച്  കുട്ടികൾക്ക് നൽകാൻ ഓരോ രക്ഷാകർത്താവും ശ്രദ്ധിക്കണം .ഞാൻ ഏതു തരത്തിലുള്ള രക്ഷാകർത്താവ് എന്ന ബോധ്യം  എല്ലാവർക്കുമുണ്ടാവണം.  ആവശ്യമായ സ്വാതന്ത്ര്യം അനുവദിക്കുക ,പരീക്ഷ പിരിമുറുക്കം ഇല്ലാതാക്കുക ,കുട്ടികളുമായി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുക ,നിർബന്ധബുദ്ധിക്ക് വഴങ്ങാതിരിക്കുക  എന്നിവ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും ഡോ. ജോർജ്ജ് പറഞ്ഞു  . ജ. സെക്രട്ടറി വൈഡൂര്യ ചാത്തോത്ത് സ്വാഗത തം പറഞ്ഞു.   NRI ഷാർജ പ്രസിഡണ്ട് സഹദ് പുറക്കാട് ആശംസാപ്രസംഗം നടത്തി.  ശരണ്യ സുജിത്ത് നന്ദി പറഞ്ഞു ,ഡോക്ടറർ മാർക്കുള്ള മെമന്റം സമർപ്പണം . അസോസിയേഷൻ പ്രസിഡണ്ട് ജോൺസൺ ,സെക്രട്ടറി  മല്ലിച്ചേരി  ,ട്രഷറർ കെ.ബാലകൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു

 

error: Content is protected !!