കേരളത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കൊവിഡ് വ്യാപന സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Extreme levels of covid spread in Kerala within three weeks_ Health Minister with warning

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ കേരത്തിൽ കൊവിഡിൻ്റെ അതിതീവ്ര വ്യാപനം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 78 സജീവ കൊവിഡ് ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഡെൽറ്റയും ഒമിക്രോണും ഒരു പോലെയുണ്ടെന്നുള്ളതാണ് കേരളത്തിലെ സാഹചര്യമെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. സി പി എം അടക്കം രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. തിരുവനന്തപുരം സമ്മേളനത്തിൽ കൊവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. സമ്പർക്കത്തിൽ വന്ന മുഴുവൻ ആളുകളും ക്വാറൻ്റൈനിൽ പോകണം. സംസ്ഥാനത്ത് ഒരു മരുന്നിനും ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!