ഇന്ന് തിങ്കളാഴ്ച രാവിലെ അബുദാബിയിലെ മുസഫയിൽ ഡ്രോൺ ആക്രമണത്തിന്റെ ഭാഗമായെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പെട്രോളിയം ടാങ്കറുകളിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിയാനായി യുഎഇ അധികൃതരുമായി അടുത്ത ബന്ധം പുലർത്തികൊണ്ടിരിക്കുകയാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ADNOC ന്റെ സംഭരണ ടാങ്കുകൾക്ക് സമീപമുള്ള മുസ്സഫയിലുണ്ടായ സ്ഫോടനത്തിൽ 2 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 3 പേർ മരണപ്പെട്ടതായി യുഎഇ അധികൃതർ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ബന്ധപ്പെട്ട യുഎഇ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്,” എംബസി ട്വീറ്റ് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായും പ്രാദേശിക അധികൃതർ അറിയിച്ചു.
മരിച്ചവരുടെ തിരിച്ചറിയൽ രേഖകൾ കണ്ടെത്താൻ ഞങ്ങൾ യുഎഇ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംബസിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
https://twitter.com/IndembAbuDhabi/status/1483053247812227072?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1483053247812227072%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Femergencies%2Fabu-dhabi-fuel-tankers-explosion-indian-embassy-in-touch-with-uae-authorities