Search
Close this search box.

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 48,000 കടന്നു, 2 മരണങ്ങളും #Jan19

Active covid cases cross 48,000 in UAE, 2 deaths # Jan19

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 48,000 കടന്നു.  ഇന്ന് 2022 ജനുവരി 19 ന് പുതിയ 2,902 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 മരണങ്ങളും രേഖപ്പെടുത്തി.

2,902 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 813,931 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,200 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,285 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 763,664 ആയി.

നിലവിൽ യു എ ഇയിൽ 48,067 സജീവ കോവിഡ് കേസുകളാണുള്ളത്. 518,300 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,902 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts