കേരളത്തിൽ കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകള്‍ ഏഴാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്.കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.