fbpx
Info UAE News ഇന്ത്യ കേരളം

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്‍

Quarantine only for those who come to Kerala from abroad with symptoms

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി രോഗലക്ഷണമില്ലെങ്കിൽ ക്വാറന്റീനിൽ പോകേണ്ടതില്ലെന്ന്  ആരോഗ്യമന്ത്രി വീണ ജോർജ്ജ്  ഇന്ന് ഫെബ്രുവരി 4 ന് അറിയിച്ചു.

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തിയാൽ മതിയാകും.

വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു

error: Content is protected !!