Search
Close this search box.

യുഎഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവർക്ക് PCR പരിശോധന ആവശ്യമുണ്ടോ? : വിമാനക്കമ്പനികൾ പറയുന്നതിങ്ങനെ

Do visitors to the UAE need a PCR check _As the airlines say

കോവിഡ് സുരക്ഷാപ്രോട്ടോക്കോളുകൾ ലഘൂകരിച്ചതിനാൽ യുഎഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവർക്ക് PCR പരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിൽ യുഎഇ വിമാനക്കമ്പനികൾ കൂടുതൽ വ്യക്‌തത വരുത്തി.

എത്തിഹാദ് എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, അബുദാബിയിലേക്ക് വരുന്ന വാക്‌സിനേഷൻ എടുക്കാത്ത വിസിറ്റ് വിസയിൽ വരുന്നവർ ഒന്നുകിൽ അംഗീകൃത ക്ലിനിക്കിൽ നിന്ന് ഫ്ലൈറ്റിന് 48 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തണം. അല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ കോവിഡ് വന്ന് ഭേദപ്പെട്ടു എന്ന് കാണിക്കുന്ന ക്യുആർ കോഡുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.

എന്നാൽ 2 ഡോസ് വാക്‌സിൻ എടുത്ത വിസിറ്റ് വിസക്കാർ നെഗറ്റീവ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. അവർ 2 ഡോസ് വാക്‌സിൻ എടുത്തതിന്റെ ക്യുആർ കോഡുള്ള വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.

കൂടാതെ വിസിറ്റ് വിസയിൽ വരുന്നവർ അബുദാബി എയർപോർട്ടിൽ എത്തുമ്പോൾ ഒരു PCR ടെസ്റ്റിന് വിധേയമാകണം 16 വയസ്സിന് താഴെയുള്ള കുട്ടികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതുപോലെ, ദുബായിലേക്ക് യാത്ര ചെയ്യുന്ന വിസിറ്റ് വിസക്കാർ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 48 മണിക്കൂറിൽ കൂടാത്ത പിസിആർ പരിശോധന സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്ന് എമിറേറ്റ്സ് വെബ്‌സൈറ്റിൽ അറിയിച്ചു.

അതുപോലെ, വാക്സിനേഷൻ എടുക്കാത്ത വിസിറ്റ് വിസക്കാർ കോവിഡ്-19 പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റിനും ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കണം കൂടാതെ ഒരു അംഗീകൃത ആരോഗ്യ സേവന ദാതാവിൽ നിന്നാണ് പരിശോധന നടത്തേണ്ടത്.

വിനോദസഞ്ചാരികൾ ആവശ്യപ്പെട്ടാൽ ദുബായിൽ എത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്നും ഫലം നെഗറ്റീവ് ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നും എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാരൻ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, അവർ പ്രാദേശിക ആരോഗ്യ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.

പ്രിന്റഡ് അല്ലെങ്കിൽ ഡിജിറ്റൽ പിസിആർ ടെസ്റ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇംഗ്ലീഷിലോ അറബിയിലോ സ്വീകരിക്കുമെന്നും ക്യുആർ കോഡ് ഉൾപ്പെടുത്തണമെന്നും ദുബായുടെ മുൻനിര കാരിയർ അറിയിച്ചു. SMS സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts