Search
Close this search box.

ദുബായ് എക്‌സ്‌പോ അവസാനിക്കാൻ ഇനി 30 ദിനങ്ങൾ മാത്രം : ഇതിനകം എത്തിയത് 1.6 കോടി സന്ദര്‍ശകര്‍ : പവലിയനുകളിലെ സമയം നീട്ടി

30 days to go before Dubai Expo: 1.6 crore visitors already: Pavilions extended

ലോകത്തെ ഏറ്റവും വലിയ സാംസ്‌ക്കാരിക മേളകളിലൊന്നായ ദുബായ് എക്‌സ്‌പോ അതിന്റെ അവസാനിക്കാൻ 30 ദിവസം മാത്രം ബാക്കി നിൽക്കെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടാവുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനകം എത്തിയത് 1.6 കോടി സന്ദര്‍ശകരാണെന്ന് ഇന്നലെ ഫെബ്രുവരി 2 ന് അറിയിച്ചു.

പവലിയനുകളുടെ പ്രവർത്തന സമയം രാത്രി 11 മണി വരെ നീട്ടിയിട്ടുണ്ട്. അതിനാൽ സന്ദർശകർക്ക് എക്‌സ്‌പോയുടെ അവസാന 30 ദിവസങ്ങളിൽ അധിക സമയം എക്സ്പോ പര്യവേക്ഷണം ചെയ്യാം.

എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഫെബ്രുവരിയിലാണ്. ഫെബ്രുവരിയിലെ 28 ദിവസത്തിനിടയില്‍ മാത്രം 44 ലക്ഷം പേരാണ് എക്‌സ്‌പോ പവലിയനുകള്‍ സന്ദര്‍ശിച്ചതെന്നും സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ ഇതിനകം 15,995,423 പേരാണ് എത്തിയത്. ഫെബ്രുവരിയില്‍ എത്തിയവരില്‍ പകുതിയോളം പേരും എക്‌സ്‌പോ നേരത്തേ സന്ദര്‍ശിച്ചവരായിരുന്നു എന്നും സംഘാടകര്‍ പറഞ്ഞു. മൂന്നാം തവണ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും കൂട്ടത്തിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts