Search
Close this search box.

ഫുജൈറയിൽ അമിതവേഗതയിലെത്തിയ ടാക്‌സിയിടിച്ച് 73 കാരനായ അറബ് പൗരൻ മരിച്ചു

A 73-year-old Arab man has died after being hit by a speeding taxi in Fujairah

ഫുജൈറയിൽ ഇന്നലെ വെള്ളിയാഴ്‌ച രാത്രി അമിതവേഗതയിലെത്തിയ ടാക്‌സിയിടിച്ച് 73 കാരനായ അറബ് പൗരൻ മരിച്ചതായി പോലീസ് അറിയിച്ചു.

ഫുജൈറ എമിറേറ്റിലെ അൽ നഖിൽ സ്ട്രീറ്റിലെ അൽ ദല്ല റൗണ്ട് എബൗട്ടിന് സമീപം മറ്റൊരു അറബ് പൗരൻ ഓടിച്ചിരുന്ന ടാക്സിയിടിച്ചാണ് 73 കാരനായ അറബ് പൗരൻ മരണപ്പെട്ടത്. റൗണ്ട് എബൗട്ടിന് സമീപം റോഡിലൂടെ കടക്കുമ്പോൾ അമിതവേഗതയിൽ പാഞ്ഞെത്തിയ വാഹനം ഇടിക്കുകയൂം ഗുരുതരപരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം മരിക്കുകയുമായിരുന്നു. ഇന്നലെ രാത്രി 8.30 നാണ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്.

വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ റോഡിൽ ശ്രദ്ധിക്കണമെന്നും യാത്രക്കാരോട് നിശ്ചയിച്ചിട്ടില്ലാത്ത പോയിന്റുകളിൽ നിന്ന് റോഡ് മുറിച്ചുകടക്കരുതെന്നും കേണൽ അൽ ദൻഹാനി ആവശ്യപ്പെട്ടു. റോഡ് മുറിച്ചുകടക്കുമ്പോൾ കുട്ടികളെയും പ്രായമായവരെയും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts