രൂപയുടെ മൂല്യത്തിൽ മുന്നേറ്റം

വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചു . ഇന്ന് 19 പൈസ മൂല്യമുയര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയില്‍ എത്തി. ഡോളറിനെതിരെ 70 ന് താഴേക്ക് രൂപ എത്തിയതോടെ വിപണിയില്‍ മുന്നേറ്റം പ്രകടമായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും, അമേരിക്കയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുമാണ് യുഎസ് ഡോളറിന് വന്‍ ഇടിവുണ്ടാകാന്‍ കാരണം.

ബാങ്കുകളും കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവരും യുഎസ് ഡോളര്‍ വലിയതോതില്‍ വിറ്റഴിക്കുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണമായി. തിങ്കളാഴ്ച്ചയും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ നാല് പൈസ മൂല്യമുയര്‍ന്ന് 70.14 എന്ന നിലയിലായിരുന്നു തിങ്കളാഴ്ച്ച രൂപയുടെ മൂല്യം.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!