ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡണ്ട് ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ പരീക്ഷണത്തെ അപലപിച്ചു.
ചൊവ്വാഴ്‌ച രണ്ട് ബാലിസ്‌റ്റിക് ഇതര മിസൈലുകളുടെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ നടപടി.യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയ പ്രകാരം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിൽനിന്ന് ഉത്തരകൊറിയയെ വിലക്കിയിരുന്നു.
അവശിഷ്‌ടങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജപ്പാൻ പറഞ്ഞു. അതേസമയം ജോ ബൈഡൻ ഇതുവരെ സംഭവത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.ഉത്തരകൊറിയൻ പൗരന്‍ മുൻ ചോൽ മ്യുങിനെ മലേഷ്യയിൽനിന്ന് നാടുകടത്തിയതിന് ശേഷം യുഎസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അതിന് ശേഷമാണ് പരീക്ഷണം എന്നത് ശ്രദ്ധേയമാണ്.