ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു : ക്ഷുഭിതരായി യാത്രക്കാർ

Kozhikode-Doha Air India Express flight scheduled to depart this afternoon departed this morning: Angry passengers

ഇന്ന് കരിപ്പൂരിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പുറപ്പെട്ട കാര്യം അറിയുന്നത്.

നേരത്തേ വിമാനം പുറപ്പെടുമെന്ന കാര്യം  യാത്രക്കാരെ വിളിച്ച് അറിയിച്ചിരുന്നില്ല. സംഭവത്തിൽ യാത്രക്കാർ അധികൃതരോട് വിശദീകരണം ചോദിച്ചെങ്കിലും അധികൃതർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതോടെ യാത്രക്കാർ ബഹളം വെക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്ക് വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം യാത്രക്കാർക്ക് മെയിൽ വഴി അയച്ചിരുന്നു എന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പറയുന്നത്. എന്നാൽ നേരത്തേ പുറപ്പെടുന്ന കാര്യം എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ ഫോൺ വിളിച്ച് അറിയിച്ചിരുന്നില്ല എന്നും യാത്രക്കാർ പറയുന്നു

എന്നിരുന്നാലും  യാത്രക്കാരുടെ ബഹളത്തെത്തുടർന്ന് മെയിൽ ലഭിച്ചത് അറിയാത്ത പലരുടെയും ടിക്കറ്റുകൾ സൗജന്യമായിത്തന്നെ നാളത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!