8.3 കിലോഗ്രാം മയക്ക് മരുന്നുമായി ട്രാൻസിറ്റ് യാത്രക്കാരി ദുബായിൽ പിടിയിലായി

A transit passenger was arrested in Dubai with 8.3 kilograms of narcotics

8.3 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ദുബായിലേക്ക് കടത്താനുള്ള ട്രാൻസിറ്റ് യാത്രക്കാരിയുടെ ശ്രമം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു.

സെൻട്രൽ അമേരിക്കയിൽ നിന്ന് ഒരു ഏഷ്യൻ രാജ്യത്തേക്ക് പോവുകയായിരുന്ന ട്രാൻസിറ്റ് യാത്രക്കാരി, ദുബായിൽ തങ്ങുന്നതിനിടയിൽ ദുബായിലെ താമസസ്ഥലത്തേക്ക് തന്റെ ലഗേജ് എത്തിക്കാൻ എയർലൈൻ കമ്പനിയോട് അഭ്യർത്ഥിക്കുകയായിരുന്നു.

തുടർന്ന് ഇൻസ്പെക്ടർമാർക്ക് യാത്രികയെ സംശയം തോന്നിയതിനെത്തുടർന്ന് അവളുടെ ലഗേജ് എക്സ്-റേ ചെയ്യുകയായിരുന്നു. തുടർന്ന് സ്യൂട്ട്‌കേസിന്റെ രഹസ്യ പോക്കറ്റുകളിലും മൂലകളിലും ഒളിപ്പിച്ച നിലയിൽ നിരോധിത മരുന്നുകൾ കണ്ടെത്തി. കൂടുതൽ നിയമനടപടികൾക്കായി അവളെ ദുബായ് പോലീസിന് കൈമാറിയതായി ദുബായ് കസ്റ്റംസ് പത്രക്കുറിപ്പിൽ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!