ദുബായ് വിമാനത്താവളത്തിന്റെ റൺവേ അടച്ചുപൂട്ടൽ : ചില വിമാനങ്ങൾ ഷാർജയിലേക്കും DWC യിലേക്കും റീഡയറക്‌ട് ചെയ്യുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

Dubai airport runway closure: Air India Express says some flights will be redirected to Sharjah and DWC

ദുബായ് വിമാനത്താവളത്തിന്റെ റൺവേ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ ( DWC ) നിന്നും ഷാർജയിൽ നിന്നും മെയ്, ജൂൺ മാസങ്ങളിൽ ചില വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ ലോ-കോസ്റ്റ് കാരിയർ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) വടക്കൻ റൺവേ അടച്ചിടുന്ന കാരണമാണ് ഈ തീരുമാനമെന്ന് എയർലൈൻ അറിയിച്ചു.

2022 മെയ്, ജൂൺ മാസങ്ങളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ അടച്ചുപൂട്ടുന്നതിനാൽ, ഈ കാലയളവിൽ ചില വിമാനങ്ങൾ ഷാർജയിലേക്കും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്കും (Dubai World Central – DWC) റീഡയറക്‌ട് ചെയ്യുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

“ദുബായ് എയർപോർട്ടിൽ നിന്ന്/ദുബായിൽ നിന്ന് സർവീസ് നടത്തുന്ന ഫ്ലൈറ്റുകളിൽ ഇതിനകം ബുക്ക് ചെയ്തിട്ടുള്ളവർ ഞങ്ങളുടെ കോൺടാക്റ്റ് സെന്റർ/സിറ്റി ഓഫീസുകൾ വഴി പുതിയ ഫ്ലൈറ്റുകൾ റീബുക്ക് ചെയ്യേണ്ടതുണ്ടെന്നും എയർലൈൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!