Search
Close this search box.

കേരളത്തിൽ കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി ; ഇനി ജിപിഎസ് സര്‍വെ

K Rail stops stoning in Kerala- Now for the GPS survey

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി. കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍.

സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.കെ റെയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.

സര്‍വെ നടത്താന്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മഠത്ത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts