വിദ്വേഷ പ്രസംഗം : മുന്‍ എം.എല്‍. എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Hate speech- Former ML Police have intensified the search for APC George.

വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ  പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയത്.

ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും പി.സി.ജോര്‍ജ്ജ് വീട്ടിലില്ലായിരുന്നു. കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ആ നിലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ പൊലീസ് ഉദ്യോഗസ്ഥർ പിസി ജോർജിന്റെ വീട്ടിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്.

തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ്  വെണ്ണലയിൽ സമാനമായ കേസെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!