Search
Close this search box.

വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബായിലെത്തി ; ഉടൻ തന്നെ കേരളത്തിലെത്തിക്കാന്‍ പോലീസിന്‍റെ ശ്രമം.

Vijay Babu arrives in Dubai from Georgia- Police attempt to reach Kerala immediately.

ദുബായിലെത്തിയ വിജയ് ബാബുവിനെ ഉടൻ തന്നെ കേരളത്തിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.
കോടതി അറിയിക്കുന്ന സമയത്ത് ഹാജരാകാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ജോർജിയയിൽ നിന്ന് വിജയ് ബാബു ദുബായിലേക്ക് മടങ്ങിയെത്തിയത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ പ്രത്യേക യാത്രാ രേഖ നൽകി നടനെ കേരളത്തിലേക്ക് കൊണ്ടുവരും. കൊച്ചി സിറ്റി പോലീസ് ഇതിനായുള്ള നടപടികൾ തുടങ്ങി. വിജയ് ബാബുവിനെ നാളെ (മെയ് 24) വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാനുള്ള നടപടികളാണ് പോലീസ് തുടങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ദുബായിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി പോലീസ് ബന്ധപ്പെട്ടു.

വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുമെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. വിജയ് ബാബുവിന്റെ മടക്കയാത്രയുടെ ടിക്കറ്റ് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ദുബായിലേക്ക് തിരിച്ചെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts