ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന ; ഗൾഫ് പരിപാടികളിൽ സജീവമായിരുന്ന ഗായകൻ ഇടവ ബഷീർ അന്തരിച്ചു

Chest pain while singing; Singer Idava Basheer, who was active in Gulf events, passes away

ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗായകൻ ഇടവ ബഷീർ (Edava Basheer) അന്തരിച്ചു. 78 വയസായിരുന്നു. ആലപ്പുഴയിൽ ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഗൾഫ് മേഖലയിലെ ഗാനമേളകളിൽ ഒരു കാലഘട്ടത്തിൽ ഇടവ ബഷീർ ഒരു പ്രിയപ്പെട്ട ഗായകരിൽ ഒരാളായിരുന്നു.
50 വർഷത്തിലധികമായി ഗൾഫിലെയും മറ്റ് പലയിടങ്ങളിയും ഗാനമേളകളിലെ നിറസാന്നിധ്യമായിരുന്നു ഇടവ ബഷീർ.

എസ്.ജാനകിക്കൊപ്പം ഇദ്ദേഹം പാടിയ ‘ആഴിത്തിരമാലകള്‍’ എന്നഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!