ലൈംഗിക പീഡനാരോപണത്തിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് വിജയ് ബാബു കേരളത്തിലെത്തിയത്.
കേസിൽ വിജയ് ബാബുവിന്റെ ഹർജി നാളെ വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. വിജയ് ബാബു വന്നാലുടനുള്ള അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.