നൂപുർ ശർമയുടെ വിവാദപ്രസ്താവന : ഇത് ഇന്ത്യ പറഞ്ഞ കാര്യമല്ല, ചില പ്രസ്താവനകൾ രാജ്യത്തിന്റെ നിലപാടല്ല : ഒഐസിയുടെ നിലപാട് തള്ളി ഇന്ത്യ.

Nupur Sharma's controversial statement- This is not what India said, some statements are not the position of the country- India rejects OIC's position.

നൂപുർ ശർമ നടത്തിയ പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (OIC) നിലപാട് തള്ളി ഇന്ത്യ. മതസ്വാതന്ത്ര്യം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചിലർ നടത്തുന്ന പ്രസ്താവനകൾ രാജ്യത്തിന്റെ നിലപാടല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. പിന്നീട് പ്രസ്താവന പിൻവലിച്ചു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ നുപുർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

നൂപുർ ശർമയുടെ വിവാദപരാമർശത്തിൽ പ്രതിഷേധമറിയിച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നീട് ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഇത് ഇന്ത്യ പറഞ്ഞ കാര്യമല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് പറഞ്ഞ കാര്യമാണെന്നും അതിന് ആ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി നടപടിയെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!