Search
Close this search box.

ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു

A native of Malappuram died on a flight home from Sharjah

ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ എയർഇന്ത്യ വിമാനത്തിൽ വച്ച് മലപ്പുറം താനൂർ സ്വദേശി മോര്യ വടക്കത്തിയിൽ ഫൈസൽ മരണപ്പെട്ടു. യു എ ഇയിലെ അൽ ഖയാം ബേക്കറിയിലെ ഹെഡ് ഓഫീസിലെ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു ഫൈസൽ. മൂന്നു വർഷത്തിലേറെയായി ഫൈസൽ യു എ ഇയിലായിരുന്നു.

ഇന്ന് ജൂൺ 12 ന് രാവിലെ കോഴിക്കോട്ടേക്കുള്ള യാത്രയിൽ രാവിലെ 6.10ന് വിമാനം ലാൻഡ് ചെയ്യുന്നതിന് അൽപം മുമ്പാണ് മരണം സംഭവിച്ചത്.

കുറച്ച് ദിവസം മുമ്പ് കനത്ത തലവേദനയുണ്ടായതിനെ തുടർന്ന് യു എ ഇയിലെ ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും തുടർചികിത്സക്ക് ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് വീട്ടുകാരോട് ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോൺ ചെയ്യുകയും, എയർപോർട്ടിലേക്ക് വരാൻ പറയുകയും, അതുപ്രകാരം വീട്ടുകാരെല്ലാം എയർപോർട്ടിൽ കാത്തുനിന്നിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനോട് വിമാനം ലാൻഡ് ചെയ്യുമ്പോൾ “നമ്മുടെ നാട് എത്തി അല്ലേ” എന്ന് ചോദിക്കുകയും “അതെ” എന്ന് മറുപടി പറഞ്ഞ സുഹൃത്ത് ലാൻഡ് ചെയ്തുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് ഫൈസലിനെ നോക്കിയപ്പോൾ കണ്ണടച്ചിരിക്കുന്ന ഫൈസലിനെയാണ് കാണാൻ കഴിഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു.

ഫൈസലിനെ കാണാനുള്ള ആകാംക്ഷയിൽ ഭാര്യ ആബിദ, മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവർ കാത്തുനിൽക്കുമ്പോഴാണ് കൂടെ യാത്ര ചെയ്ത സുഹൃത്ത് മുഖേനെ വിമാനത്തിൽ വെച്ച് ഫൈസൽ മരണപ്പെട്ടിരിക്കുന്നു എന്ന കാര്യം കുടുംബം അറിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts