Search
Close this search box.

ദുബായിൽ കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിലേൽപ്പിച്ച് മാതൃകയായി 11 വയസ്സുകാരി

ദുബായിൽ കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിലേൽപ്പിച്ച്  പതിനൊന്ന് വയസ്സുകാരി മാതൃകയായി.
ജന്നത്തുൽ ആഫിയ മുഹമ്മദ് എന്ന പതിനൊന്ന്  വയസ്സുകാരിക്കാണ്‌ സ്വർണ്ണമാല കളഞ്ഞ് കിട്ടിയത്.

പെൺകുട്ടിയുടെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തപ്പെട്ട താമസക്കാരിയായതിനും ദുബായ് പോലീസ് പെൺകുട്ടിയെ ആദരിക്കുകയും ചെയ്തു.
താൻ താമസിച്ചിരുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് വിദ്യാർത്ഥിനി ഒരു സ്വർണ്ണ ചെയിൻ കണ്ടെത്തിയതായി അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അവൾ ഉടൻ തന്നെ പിതാവിനെ വിവരമറിയിക്കുകയും അദ്ദേഹം അത് ഖുസൈസ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.

സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ സയീദ് സലേം അൽ മദ്‌നി പെൺകുട്ടിയുടെ പ്രവർത്തനങ്ങളെയും വിലപ്പെട്ടവ തിരികെ നൽകാൻ സ്വീകരിച്ച നടപടികളെയും പ്രശംസിക്കുകയും ഇത് എല്ലാവരും ഒരു മാതൃകയാക്കണമെന്നും
നിർദ്ദേശിച്ചു.

ദുബായ് പോലീസ് തന്റെ മകളെ ആദരിച്ചതിൽ അവളുടെ പിതാവ് ശ്രീ മുഹമ്മദ് ജാഷിമുദ്ദീൻ സന്തോഷം പ്രകടിപ്പിച്ചു, അതേസമയം തന്റെ മകൾ കണ്ടെത്തിയ ചെയിൻ കൈമാറുന്നതിൽ തന്റെ കടമ മാത്രമാണ് താൻ ചെയ്തതെന്ന് അറിയിക്കുകയും ചെയ്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts