യു എ ഇയിൽ ഇന്നും പ്രതിദിന കോവിഡ് കേസുകൾ 1400 കടന്നു. യു എ ഇയിൽ ഇന്ന് 2022 ജൂൺ 18 ന് പുതിയ 1,464 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,401 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കോവിഡ് മരണവും രേഖപ്പെടുത്തി.
1,464 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 925,898 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,308 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,401 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 906,577 ആയി. 324,877 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,464 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,013 സജീവ കോവിഡ് കേസുകളാണുള്ളത്.