Search
Close this search box.

ഇറാനിൽ ഭൂചലനം ; പ്രകമ്പനം യുഎഇയിലും

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ഇന്ന് (ശനി ) രാവിലെ പലരും തങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും ഇത് മുൻപുണ്ടായതിനേക്കാൾ കൂടുതലായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തു.

മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായും ചില അനുഭവസ്ഥർ പറഞ്ഞു. എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചു.

ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ കുലുക്കം. ഇറാനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 7.37ന് ഇറാനിൽ ഭൂചലനം ഉണ്ടായതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. യുഎഇയിലെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആരെയും ബാധിച്ചിട്ടില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts