Search
Close this search box.

നടൻ ജയറാമിന് യുഎഇയുടെ ഗോൾഡൻ വിസ

UAE golden visa for actor Jayaram

നടൻ ജയറാം യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിച്ചു.

അബുദാബി സാംസ്കാരിക – ടൂറിസം അതോറിറ്റി ഉദ്യോഗസ്ഥൻ സാലെ അൽ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി എന്നിവരിൽ നിന്നാണ് തെന്നിന്ത്യൻ ചലച്ചിത്ര താരം ജയറാം യുഎഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയാ സെക്രട്ടറി ബിജു കൊ‌‌‌‌‌‌‌‌‌‌ട്ടാരത്തിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു ജയറാം പറഞ്ഞു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts