കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു. 12-ാം തീയതി യു എ ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ഇന്ന് വൈകിട്ടോടെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാഫലം വന്നത്. രോഗി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് കേസാണിത്
രോഗിയുടെ മാതാപിതാക്കള്‍, ടാക്സി- ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷണം ചിക്കന്‍ പോക്സിനു സമാനമാണെന്നും സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.