ദുബായിൽ വലിയ പെരുന്നാളിന് പൊലിമ കൂട്ടി ” മഞ്ഞിൽ വിരിഞ്ഞ ഇശൽ പൂക്കൾ” അരങ്ങേറി

In Dubai, the "Ishal flowers bloomed in the snow" staged the grand festival.

ദുബായ്: യു.കെയിലെ പ്രമുഖ ഇവന്റ് കമ്പനിയായ കൃഷ് മോർഗൻ സംഘടിപ്പിച്ച ” മഞ്ഞിൽ വിരിഞ്ഞ ഇശൽ പൂക്കൾ” കഴിഞ്ഞ ദിവസം അൽ നാസർ ലിഷർ ലാൻഡിൽ വെച്ച് നടന്നു. യു.കെ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കൃഷ് മോർഗ് യുഎഇയിൽ ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സിനിമാതാരം ശങ്കർ ചടങ്ങിൽ മുഖ്യ അതിഥിയായി. കൃഷ് മോർഗ് എന്ന ഇവന്റ് മാനേജ്‍മെന്റ് കമ്പനിയുടെ ലോഞ്ചിങ്ങും നടന്നു.

ചടങ്ങിൽ ബിസിനസ്സ് രംഗത്തെ മികവിന് അറബ് എക്സ്പ്രസ്സിന്റെ മാനേജിങ് ഡയറക്ടർ മുസ്തഫ നിസാമിയേ യും യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു.

സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന എഴുത്തോല എന്ന സിനിമയുടെ പ്രഖ്യാപനവും വേദിയിൽ നടത്തി. നിഷാ സാരംഗ് ആണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്.

വൻ താരനിര അണിനിരന്ന ആഹ്ളാദ രാവിൽ ഗാന, നൃത്ത, ഹാസ്യ പരമ്പരകൾ അരങ്ങേറി. ഹാസ്യ സാമ്രാട്ടുകളായ കോട്ടയം നസീറും രമേശ് പിഷാരടിയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഇവർക്കൊപ്പം ഗായകരായ അഫ്സൽ, രഹന, വൈഷ്ണവ്, റിയാസ് കരിയാട്, ശ്രേയ ജയദീപ്, ഗിരീഷ്, സീരിയൽ താരങ്ങളായ സ്വാസിക, നിഷ സാരംഗ് എന്നിവരും അണിനിരന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!