Search
Close this search box.

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നു വീണു.

Indian Air Force MiG fighter jet crashes in Rajasthan

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. രാത്രി ഒൻപതരയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല.

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വിമാനം വലിയ ശബ്ദത്തോടെ കത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts