ഷാർജയ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു.
ഫുജൈറ സിറ്റിയുടെ കേന്ദ്രത്തിലേക്കുള്ള സർവീസുകൾ ജൂലൈ 28 മുതൽ നിർത്തിവച്ച ശേഷം ഇന്ന് മുതൽ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
എന്നിരുന്നാലും കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്.