Search
Close this search box.

ഏഷ്യാ കപ്പ് 2022 സൂപ്പര്‍ ഫോർ പോരാട്ടം : ഇന്ത്യ വീണ്ടും ഇന്ന് പാകിസ്ഥാനെതിരെ ദുബായിൽ

Asia Cup 2022 Super Four Battle: India again today against Pakistan in Dubai

ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ദുബായിൽ യു എ ഇ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ചിരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

ഹോങ്കോങിനെ 155 റൺസിന് തകർത്ത് പാകിസ്ഥാനാണ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയ അവസാന ടീം. പാകിസ്ഥാനും അവസാന നാലിൽ ഇടം പിടിച്ചതോടെ ക്രിക്കറ്റ് ലോകത്തെ എപ്പോളും ത്രസിപ്പിക്കാറുള്ള ഇന്ത്യ-പാക് പോരാട്ടം ഇന്ന് വീണ്ടും ഉഷാറാകുമെന്ന് ഉറപ്പായി.

ഏഷ്യാ കപ്പിൽ അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം. നാല് തവണയും ഇന്ത്യ ജയിച്ചത് റൺസ് പിന്തുടർന്നാണ് എന്ന സവിശേഷതയുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!