Search
Close this search box.

236-ാമത് ലുലു ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ മഖാമിൽ പ്രവർത്തനമാരംഭിച്ചു

14th LuLu keeps retail promise thriving in Al Ain

236-ാമത് ലുലു ഹൈപ്പർമാർക്കറ്റ് സെപ്റ്റംബർ 8 വ്യാഴാഴ്ച അൽ ഐനിലെ മഖാമിൽ ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് ചെയർമാൻ ഹിസ് എക്‌സലൻസി ഡോ. മുഹമ്മദ് മതാർ അൽ കാബി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. യൂസഫലി എം.എ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.

രണ്ട് നിലകളിലായി ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും മികച്ച ഭക്ഷണ, ഹോം ഷോപ്പിംഗ് ട്രെൻഡുകളും ഏറ്റവും പുതിയ ഡിജിറ്റൽ, ഇലക്ട്രോണിക് ഓഫറുകളും പ്രദാനം ചെയ്യുന്ന തരത്തിലാണ് ഷോപ്പിന്റെ ക്രമീകരണം. ഉപഭോക്താക്കൾക്കായി സൗകര്യപ്രദമായ സെൽഫ് ചെക്കൗട്ട് കൗണ്ടറുകളും പ്രത്യേക ‘ഗ്രീൻ’ കൗണ്ടറുകളും പാർക്കിങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

335-ാമത് ലുലു സ്റ്റോർ യുഎഇയിലും 14-ാമത് അൽ ഐനിലും ആരംഭിക്കുന്നതിൽ സന്തോഷമുള്ളതായി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ പറഞ്ഞു. ലുലു റീട്ടെയിൽ വാഗ്ദാനത്തിന് മൂല്യം കൂട്ടുന്നതാണ് പുതിയ സ്റ്റോർ, യുഎഇയിലെ നഗരവികസനങ്ങൾക്ക് അനുസൃതമായി നമ്മുടെ കാൽപ്പാടുകളുടെ വികാസം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണിത്. യു.എ.ഇ.യുടെ നേതൃത്വത്തിന്റെ വീക്ഷണവും പുരോഗമനപരമായ സാമ്പത്തിക നയങ്ങളും സാധ്യമാക്കിയ വിജയത്തിന്റെ ഭാഗമാണ് വിപുലീകരണം, ഈ രാജ്യത്തെ ആഗോള വളർച്ചയുടെ വേദിയായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts